1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Heavy Rain

കുട്ടനാട് കൈനകരിയില്‍ 600 ഏക്കര്‍ കൊയ്യാനിരുന്ന പാടം മടവീണ് നശിച്ചു

Kerala
കുട്ടനാട് കൈനകരിയില്‍ 600 ഏക്കര്‍ കൊയ്യാനിരുന്ന പാടം മടവീണ് നശിച്ചു. കൈനകരി സി ബ്ലോക്കിലെ പാടമാണ് മടവീണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. കുട്ടനാട്ടിലെ പാടങ്ങള്‍ ഇതേ ഭീഷണി നേരിടുകയാണ്. അതേസമയം കോഴിക്കോട് തോട്ട്മുക്കം സര്‍ക്കാര്‍ യുപി സ്‌കൂളിലെ മേല്‍ക്കൂര തകര്‍ന്നുവീണു.
 
സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി, എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തെക്കന്‍ തമിഴ്നാടിന്റെ തീരപ്രദേശങ്ങള്‍ക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് മഴ തുടരാന്‍ കാരണം. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.  
അടുത്ത ലേഖനം
ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും