അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് മൂന്നുവയസുകാരന്റെ കൊലപാതകത്തില്‍ മാതാവ് അറസ്റ്റില്‍
- തൃശൂരിൽ യുവാവ് മാതാപിതാക്കളെ റോഡിലിട്ട് വെട്ടിക്കൊന്നു: പോലീസിൽ വിവരം അറിയിച്ച് മുങ്ങി
- മനോജിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കേരള കോണ്‍ഗ്രസ്(ബി)
- കൊല്ലം കുന്നിക്കോട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ യുവാവ് മരിച്ചു
- സ്വത്ത് തര്‍ക്കം: മകന് മാതാവിനെ കുത്തിക്കൊലപ്പെടുത്തി
മൂന്നു വയസുകാരന്റെ മരണം: കൊലപാതകമെന്ന് പോലീസ്
പാലക്കാട്: പാലക്കാട്ടെ എലപ്പുള്ളിയിൽ മൂന്നു വയസുകാരൻ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് പോലീസ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാൻ - ആസിയ ദമ്പതികളുടെ മകനെ കഴിഞ്ഞ ദിവസം അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്നാൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ കഴുത്തിൽ പാട്ടുകൾ കണ്ടെത്തിയതോടെ മാതാവ് ആസിയയെ ചോദ്യം ചെയ്തപ്പോഴാണ് താൻ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്ന് സമ്മതിച്ചത്.
എന്നാൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ കഴുത്തിൽ പാട്ടുകൾ കണ്ടെത്തിയതോടെ മാതാവ് ആസിയയെ ചോദ്യം ചെയ്തപ്പോഴാണ് താൻ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്ന് സമ്മതിച്ചത്.
ഭർത്താവുമായി ഏറെനാളായിൽ അകന്നു കഴിഞ്ഞ ആസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. എന്നാൽ തനിക്ക് ഒരു കുട്ടിയുള്ള വിവരം മറച്ചുവച്ചായിരുന്നു ഇത്. കുട്ടി ഉള്ള വിവരം കാമുകൻ അറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണു ആസിയ പറഞ്ഞത്.