സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 9 ഏപ്രില്‍ 2022 (12:12 IST)
കൊല്ലം കുന്നിക്കോട് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ് മരിച്ച മനേജിന്റെത് രാഷ്ട്രീയ കൊലപാതകമെന്ന് കേരള കോണ്‍ഗ്രസ്(ബി). യൂത്ത് ഫ്രണ്ട് ബി ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. മനോജിന്റെ കഴുത്തിനാണ് വെട്ടേറ്റത്. വെട്ടേറ്റുകിടന്ന മനോജിനെ നാട്ടുകാരും പൊലീസുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
അതേസമയം മനോജിനെ കൊന്നത് കോണ്‍ഗ്രസുകാരാണെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ ആരോപിച്ചു. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.