1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mundathikode Blast death toll rise

മുണ്ടത്തിക്കോട് ദുരന്തം: കാണാതായ നാല് പേരും മരിച്ചതായി സൂചന

132 ശരീരഭാഗങ്ങളാണ് സംഭവസ്ഥലത്തുനിന്നും പരിസരത്തെ പറമ്പുകളിൽ നിന്നുമായി രക്ഷാപ്രവർത്തകർക്കു കണ്ടെത്താനായത്

Mundathikode Tragedy, Potassium chlorate,temple festivals,firework safety
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടത്തിൽ കാണാതായ നാല് പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി സൂചന. അപകട സ്ഥലത്തുനിന്ന് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിൽ നാലു പേരേയും തിരിച്ചറിഞ്ഞതായാണ് ജില്ലാ ഭരണകൂട വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ, അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം ഔദ്യോഗികമായി 15 ആയി. 
 
അപകടത്തെത്തുടർന്ന് കാണാതായ ഗിരീഷ് (കോട്ടപ്പുറം), അഭിജിത്ത് (അബി - കോട്ടപ്പുറം), വിഷ്ണു (മണക്കുടി), സുരേഷ് സി.എ (കോട്ടപ്പുറം) എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചിട്ടുള്ളത്. ഇക്കാര്യം ജില്ലാ ഭരണകൂടം നാളെ സ്ഥിരീകരിച്ചേക്കും. അതിനിടെ, ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള ചിലരുടെ നില മെച്ചപ്പെടുന്നതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
 
132 ശരീരഭാഗങ്ങളാണ് സംഭവസ്ഥലത്തുനിന്നും പരിസരത്തെ പറമ്പുകളിൽ നിന്നുമായി രക്ഷാപ്രവർത്തകർക്കു കണ്ടെത്താനായത്. ഡിഎൻഎ പരിശോധനാ ഫലവും ഉടൻ പുറത്തുവിടും. 
അടുത്ത ലേഖനം
ചൂടിന് ശമനമില്ല; കൊല്ലം പാലക്കാട് ജില്ലകളില്‍ താപനില ഉയരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്