1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mullaperiyar dam water level should be maintained at 137 ft

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിൽ താഴെ മതി, നിർണായക തീരുമാനമായി മേൽനോട്ട സമിതി

മുല്ലപ്പെരിയാർ
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിൽ താഴെയായി ക്രമപ്പെടുത്തണമെന്ന് മേൽനോട്ട സമിതി. നിർണായക തീരുമാനം സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സമീപകാലത്തെ കാലാവസ്ഥ മാറ്റങ്ങൾ കൂടി പരിഗണിച്ചാണ് തീരുമാനം.
 
 കേരളത്തിൻറെ ആവശ്യങ്ങൾ മേൽനോട്ട സമിതിക്ക് ബോധ്യപ്പെട്ടെന്നും പുതിയ ഡാമെന്ന തീരുമാനത്തിലേക്ക് കേരളത്തിന് എത്താനാകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇന്നലെ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 137 ആയി നിലനിർത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു.
 
കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇതോടെയാണ് ജലനിരപ്പ്  138 അടിയില്‍ നിജപ്പെടുത്താമെന്ന് തമിഴ്നാട് അറിയിച്ചത്.138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി കളയും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയിൽ തുടരുകയാണ്. ഇന്ന് രാവിലെ അഞ്ച് മണിക്കാണ്  ജലനിരപ്പ് 137.60 അടിയിലെത്തിയത്. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കേരളത്തില്‍ പരക്കെ ഇടിമിന്നലോടു കൂടിയ മഴ; വരും ദിവസങ്ങളില്‍ തകര്‍ത്തു പെയ്യും, സംസ്ഥാനത്ത് ഇടിമിന്നല്‍ മുന്നറിയിപ്പ്