മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക്

രേണുക വേണു| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (07:59 IST)

മുല്ലപ്പെരിയാല്‍ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് അടുക്കുന്നു. നിലവില്‍ 137.55 അടിയാണ് ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. എന്നാല്‍ തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടാത്തതിനാല്‍ ജലനിരപ്പ് കുറഞ്ഞില്ല.

ജലനിരപ്പ് ഉയരുന്നതിനിടെ തിരുവനന്തപുരത്തും ഇടുക്കിയിലും ഇന്ന് പ്രധാന യോഗങ്ങള്‍ നടക്കും. കേരള - തമിഴ്‌നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തിര യോഗം വൈകിട്ട് മൂന്നിന് നടക്കും. 142 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. 138 അടിയില്‍ എത്തിയാല്‍ രണ്ടാം മുന്നറിയിപ്പ് പുറപ്പെടുവിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :