ഇടുക്കിയെ തമിഴ്‌നാട്ടിൽ ചേർക്കുക, മുല്ലപ്പെരിയാർ ഡീകമ്മീഷൻ പ്രചാരണത്തിനെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിനുമായി തമിഴ്‌നാട്

അഭിറാം മനോഹർ| Last Updated: ബുധന്‍, 27 ഒക്‌ടോബര്‍ 2021 (13:06 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷ ഭീഷണിയിലാണെന്നും, ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുള്ള ആവശ്യവുമായി സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണമാണ് നടക്കുന്നത്. വിഷയത്തിൽ ഭീതി പരത്തരുതെന്ന് ഇതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് നിയമസഭയിൽ പറയേണ്ടി വന്നിരുന്നു. #MullaperiyarDam #SaveKerala #DecommisionMullaperiyarDam എന്നീ ഹാഷ്ടാഗുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

ഇപ്പോളിതാ കേരളം ഉയർത്തിയ ക്യാമ്പയിന് മറുപടി ക്യാമ്പയിനുമായി ‌രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നാട്ടിലെ ‌നെറ്റിസണ്മാർ. #AnnexIdukkiWithTN എന്നതാണ് ട്രെന്‍റിംഗായിരിക്കുന്ന ഹാഷ്ടാഗ്. ഇത് പ്രകാരം ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കുക എന്നാണ് ഇവർ പറയുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടുന്നതിന് മുൻപ് മുല്ലപ്പെരിയാര്‍ അണക്കെട്ടും, ഇടുക്കി ജില്ലയും തമിഴ്‌നാടിന്റെ ഭാഗമായിരുന്നുവെന്നും. മലയാളികള്‍ക്ക് ആവശ്യമില്ലാത്ത മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പടെ തമിഴ്നാട്ടില്‍ ചേര്‍ക്കൂ എന്നുമാണ് മറുപടി ക്യാമ്പയിനിൽ പറയുന്നത്.


കേരളത്തില്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുള്ള ആവശ്യവുമായി ശക്തമായി രംഗത്ത് എത്തിയ സിനിമ താരങ്ങള്‍ക്കെതിരെയും ശക്തമായ വിമർശനമാണ് ക്യാമ്പയിൻ നടത്തുന്നത്. വിഷയത്തിൽ പരാമർശം നടത്തിയ മലയാളം നടന്മാരുടെ സിനിമകൾ ബഹിഷ്‌കരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇടുക്കി ജില്ലയില്‍ തമിഴ് സംസാരിക്കുന്ന ജനതയുണ്ട്, ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ത്താല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം തമിഴ്നാട് നോക്കുമെന്നും ഇടുക്കിയ തമിഴ്‌നാടിനോട് ചേർക്കുകയാണ് പ്രശ്‌നത്തിന് ഒരേയൊരു പരിഹാരമെന്നും ക്യാമ്പയിനിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :