അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു
- മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്ന് പറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ത്ത മുഖ്യമന്ത്രി ഇപ്പോള്‍ ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടക്കുമെന്ന് പറയുന്നത് വങ്കത്തരം: കെ സുധാകരന്
- മുല്ലപ്പെരിയാര്‍ തുറക്കുന്നതിനു മുന്‍പ് 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം; തമിഴ്നാടിനോട് മുന്നറിയിപ്പ് നല്‍കണമെന്ന് ഇടുക്കി കലക്ടര്‍
- മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം, കുറിപ്പ്
- 30-35 ലക്ഷം പേരുടെ ജീവനും സ്വത്തിനും ഹാനി, മൂന്നോ നാലോ ജില്ലകള്‍ തകരും; മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളെന്ന് ജേക്കബ് ജോസ്
138 അടിയായാല്‍ മുല്ലപ്പെരിയാര്‍ തുറന്നുവിടും; ഇപ്പോള്‍ ജലനിരപ്പ് 137.6 അടി
മുല്ലപ്പെരിയാല്‍ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടിയായി. അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി യോഗത്തില്‍ ധാരണയായിട്ടുണ്ട്. കോടതിയില്‍ കേന്ദ്ര ജലകമ്മിഷന്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടുപ്രകാരം ഇപ്പോഴത്തെ റൂള്‍ കര്‍വ് 138 അടിയാണ്. ഈ അളവില്‍ ജലനിരപ്പ് എത്തിയാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും.
തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടാത്തതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണം. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ്. ഈ നില തുടര്‍ന്നാല്‍ വളരെ വേഗത്തില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തും.