അനുബന്ധ വാര്‍ത്തകള്‍
- മഴയ്‌ക്ക് ശമനമില്ല: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
- കനത്ത മഴ; മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടി, ആദ്യഘട്ട ജാഗ്രത നിർദ്ദേശം നൽകി
- കലിതുള്ളി കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ, മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
- ഇടുക്കി ശാന്തമാകുന്നു; ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു - പുറത്തേക്ക് വരുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തി
ദുരിതപ്പെയ്‌ത്ത്; മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടർ തുറന്നു, മൂന്നാർ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം
ദുരിതപ്പെയ്‌ത്ത്; മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടർ തുറന്നു, മൂന്നാർ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം
നീരൊഴുക്ക് ശക്തമയതിനെത്തുടർന്ന് മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു. 1599.59 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 1599.20 മീറ്റർ എത്തിയതോടെയാണു ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തിയത്. 12.50 ക്യുമക്സ് വെള്ളമാണു പുറത്തേക്ക് ഒഴുക്കിവിടുന്നത്. രാവിലെ ഒൻപത് മണിക്കാണ് ഷട്ടർ തുറന്നത്.
മൂന്നാർ, മുതിരപ്പുഴ, കല്ലാർകട്ടി, ലോവർ പെരിയാർ മേഖലകളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ 12 മണിക്കൂർ തുടർച്ചയായി പെയ്യുന്ന മഴയ്‌ക്ക് നേരിയ മാറ്റംപോലും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുൾപൊട്ടി. കനത്ത നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ചുകൊണ്ടാണ് മഴയുടെ പോക്ക്. കേരളത്തിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുകയാണ്. 142 അടി പരമാവധി ശേഷിയുള്ള മുല്ലപ്പെരിയാറിൽ ഇപ്പോൾ 136 അടിയാണ് ജലനിരപ്പ്. വൃഷ്‌ടി പ്രദേശത്ത് മഴ കനത്തതോടെയാണ് ജലനിരപ്പ് കൂടിയത്.