ഇടുക്കി ശാന്തമാകുന്നു; ചെറുതോണി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ അടച്ചു - പുറത്തേക്ക് വരുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തി

ഇടുക്കി ശാന്തമാകുന്നു; ചെറുതോണി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ അടച്ചു - പുറത്തേക്ക് വരുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തി

  idukki dam , shutters closed , idukki , ഇടുക്കി അണക്കെട്ട് , ചെറുതോണി , മഴ , വെള്ളപ്പൊക്കം
തൊടുപുഴ| jibin| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (20:02 IST)
ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കുറവുണ്ടായതോടെ

ചെറുതോണി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ അടച്ചു. നിലവിൽ 2397.04 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

ചെറുതോണി അണക്കെട്ടിന്‍റെ ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. ബാക്കിയുള്ള മൂന്ന് ഷട്ടറുകളിൽ കൂടി പുറത്തേക്ക് വരുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തി.

സെക്കന്‍ഡില്‍
450 ക്യുമെക്സ് വെള്ളമാണ് ഇപ്പോള്‍ തുറന്നിരിക്കുന്ന ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്നത്. നാളെ ഇത് 300 ഘനമീറ്റർ ആക്കി കുറയ്ക്കും. ഇതോടെ പെരിയാറില്‍ എത്തുന്ന വെള്ളത്തിന്‍റെ അളവും കുറയും.

രണ്ട് ഷട്ടറുകൾ അടച്ചതോടെ പെരിയാറിലെ ജലനിരപ്പിലും കുറവുണ്ടായി. വെള്ളത്തിനടിയിലായ ചെറുതോണി ടൗണിലെ പാലം ഇപ്പോൾ ദൃശ്യമായി. ചെറുതോണി ടൗണിലെ ജലനിരപ്പിലും കാര്യമായ കുറവുണ്ടായി.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നതനുസരിച്ച് ഇടുക്കിയിലെ മറ്റ് ഷട്ടറുകളും അടയ്ക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

അതേസമയം, ശമിച്ചതിന് പിന്നാലെ വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വീണ്ടും ഉരുള്‍പൊട്ടി. മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നിവടങ്ങളിലാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടസാധ്യത കണക്കിലെടുത്ത് ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ ഒരിടത്തും ആളപായമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ...

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്
പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...

ആലപ്പുഴ ജിംഖാന, ഭീമന്റെ വഴി സംവിധായകര്‍ ഹൈബ്രിഡ് ...

ആലപ്പുഴ ജിംഖാന, ഭീമന്റെ വഴി സംവിധായകര്‍ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റില്‍
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഫ്‌ളാറ്റിലെത്തിയത്

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു ...

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി
ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയിലൂടെ സുരക്ഷാ സമിതി വ്യക്തമാക്കി.