കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

കോഴിക്കോട്| Rijisha M.| Last Updated: ചൊവ്വ, 14 ഓഗസ്റ്റ് 2018 (08:44 IST)
ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ 12 മണിക്കൂർ തുടർച്ചയായി പെയ്യുന്ന മഴയ്‌ക്ക് നേരിയ മാറ്റംപോലും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുൾപൊട്ടി. കനത്ത നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ചുകൊണ്ടാണ് മഴയുടെ പോക്ക്. കേരളത്തിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

എല്ലാ ഡാമുകളുടെയും ഷട്ടറുകൾ ഉയർത്തിത്തന്നെയാണുള്ളത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലെ ആശങ്ക ഒഴിഞ്ഞതോടെ ഭീഷണിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുകയാണ്. 142 അടി പരമാവധി ശേഷിയുള്ള മുല്ലപ്പെരിയാറിൽ ഇപ്പോൾ 136 അടിയാണ് ജലനിരപ്പ്. വൃഷ്‌ടി പ്രദേശത്ത് മഴ കനത്തതോടെയാണ് ജലനിരപ്പ് കൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :