ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്‌ക്ക് പ്രതീക്ഷ വേണ്ടെന്ന് സർവേ ഫലം

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്‌ക്ക് പ്രതീക്ഷ വേണ്ടെന്ന് സർവേ ഫലം

ന്യൂഡൽഹി| Rijisha M.| Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2018 (09:29 IST)
നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി ജെ പി കോണ്‍ഗ്രസിനോട് പരാജയപ്പെടുമെന്ന് അഭിപ്രായ സർവേ. അതേസമയം, മോദി തരംഗത്തിന് ബിജെപിയിൽ പ്രതീക്ഷിക്കുന്നതിലും കൂടുതൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും സൂചനകൾ.

എ ബി പി ന്യൂസും സി വോട്ടറും സംയുക്തമായി നടത്തിയ സർവേയിലാണ് ഇത്തരത്തിലുള്ള നയങ്ങൾ വ്യക്തമായത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് ശക്തമായ് ഭൂരിപക്ഷം നേടും.

28000 ആളുകൾ പങ്കെടുത്ത സര്‍വേയിൽ എല്ലാവരും വളരെ വ്യത്യസ്‌തമായ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ
മൂന്നുസംസ്ഥാനങ്ങളിലെയും ജനങ്ങൾ വളരെ കരുതലെടുക്കുമെന്നത് വ്യക്തമാണ്.

ഈ മൂന്ന് സംസ്ഥനങ്ങളിൽ ഉള്ളവരും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യപരിഗണന മോദിയ്‌ക്കാണ് നൽകുന്നത്. രാഹുല്‍ ഗാന്ധി രണ്ടാംസ്ഥാനത്താണ്. ആകെ 65 ലോക്‌സഭാ മണ്ഡലങ്ങളാണ് മൂന്നു സംസ്ഥാനങ്ങളിലുമായുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :