1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Low Pressure formed Kerala Weather

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; ഒക്ടോബര്‍ മാസത്തിലെ അഞ്ചാമത്തേത്

Low Pressure
ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദം രൂപപ്പെട്ടു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യ ഭാഗത്തായാണ് ന്യൂനമര്‍ദമായി മാറിയത്. ന്യൂനമര്‍ദം അടുത്ത മൂന്ന് ദിവസം പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
 
ഒക്ടോബര്‍ മാസത്തില്‍ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യുനമര്‍ദമാണിത്. തെക്ക് കിഴക്കന്‍ അറബികടലില്‍ നിന്ന് കേരള തീരം മുതല്‍ മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരം വരെ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ രൂപീകരണത്തിന്റെയും അറബിക്കടലിലെ ന്യുനമര്‍ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 31 വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇടുക്കിയെ തമിഴ്‌നാട്ടിൽ ചേർക്കുക, മുല്ലപ്പെരിയാർ ഡീകമ്മീഷൻ പ്രചാരണത്തിനെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിനുമായി തമിഴ്‌നാട്