ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; ശക്തി പ്രാപിച്ച് ഉടന്‍ ന്യൂനമര്‍ദമാകും, കേരള തീരത്ത് ന്യൂനമര്‍ദ പാത്തി, ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

രേണുക വേണു| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (15:29 IST)

കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി
പടിഞ്ഞാറുദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദമായി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ അറബികടലില്‍ നിന്ന് കേരള തീരം മുതല്‍ മധ്യ തെക്കന്‍ അറബികടലില്‍ കര്‍ണാടക തീരം വരെ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നു. കേരളത്തില്‍ ഒക്ടോബര്‍ 30 വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :