1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. LDF UDF Congress Kerala Assembly Election 2026

കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് കനുഗോലു റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് വെട്ടിലായി

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും അത് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയല്ല

Pinarayi Vijayan on actress attacked case, Adoor Prakash Dileep Case Actress Attacked, Actress Attacked Case Government Appeal, Dileep targeting Manju Warrier, Dileep and Manju Warrier, Actress Attacked Case Verdict Live Updates, Actress Attacked Cas
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രകടമായിട്ടില്ലെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ സുനില്‍ കനുഗോലു. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കോണ്‍ഗ്രസിന്റെ ദ്വിദിന ക്യാംപിലാണ് കനുഗോലുവിന്റെ വിലയിരുത്തല്‍. കെപിസിസി നേതൃത്വത്തിനു കനുഗോലുവിന്റെ വിലയിരുത്തല്‍ പിടിച്ചില്ലെന്നും പരസ്യമായി തിരുത്തിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും അത് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയല്ല. അങ്ങനെയെങ്കില്‍ കുറേകൂടി വലിയ വിജയം യുഡിഎഫിനു ലഭിക്കേണ്ടതായിരുന്നു. യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ മുസ്ലിം വോട്ടുകളുടെ ഏകീകരണമുണ്ടായതാണ് ഗുണം ചെയ്തത്. ക്രൈസ്തവ വോട്ടുകളുടെ ഏകോപനം ഉണ്ടായിട്ടില്ലെന്നും കനുഗോലു വിലയിരുത്തി. 
 
ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകള്‍ക്കു ഇളക്കം തട്ടിയിട്ടില്ല. ഹിന്ദു വോട്ടുകളുടെ ഏകീകരണവും യുഡിഎഫിലേക്ക് ഉണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായി അനുകൂലമാകുമെന്ന് പറയാന്‍ കഴിയില്ല. എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ചയുണ്ടാകാന്‍ പറ്റിയ സാഹചര്യം ഇപ്പോഴും കേരളത്തിലുണ്ട്. അതിനാല്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായി അടിത്തട്ടില്‍ പ്രവര്‍ത്തിക്കുകയും പ്രചാരണം നടത്തുകയും വേണമെന്നാണ് കനുഗോലു റിപ്പോര്‍ട്ടില്‍ പറയുന്നത്. 
അടുത്ത ലേഖനം
ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വേണം; പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി