അനുബന്ധ വാര്‍ത്തകള്‍
- തൃക്കാക്കരയില്‍ തട്ടുകടകള്‍ ഉള്‍പ്പടെ അടപ്പിക്കും, കാടടച്ച് വെടിവെയ്ക്കുന്ന പരിഷ്കാരങ്ങള്‍
- ഗർഭിണിയായ യുവതി മകൾക്കൊപ്പം പുഴയിൽ ചാടി ആത്മഹത്യ ചെയ്ത അതെ പുഴയിൽ ചാടി ഭർത്താവും മരിച്ചു
- കേന്ദ്ര സർക്കാർ ജോലി വാഗ്ദാനം ചെയ്തു 70 ലക്ഷം തട്ടിയ ആൾ പിടിയിൽ
- പ്രകൃതി വിരുദ്ധ പീഡനം : 48 കാരൻ അറസ്റ്റിൽ
- സംസ്ഥാനത്ത് ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്
സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.കേരളവര്‍മ്മ കോളേജിലെ ജനാധിപത്യ ഇലക്ഷന് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ആര്.ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസ് നരഹത്യ നടത്തിയിരിക്കുകയാണെന്നും ഇതിനെതിരെ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നതെന്ന് കെഎസ് യു അറിയിച്ചു.
വനിതാ സംസ്ഥാന ഭാരവാഹികള്‍ അടക്കം ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് അറിയിച്ചത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നില്‍കണ്ട് പ്രതിഷേധ മാര്‍ച്ചുകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു.