ഗർഭിണിയായ യുവതി മകൾക്കൊപ്പം പുഴയിൽ ചാടി ആത്മഹത്യ ചെയ്ത അതെ പുഴയിൽ ചാടി ഭർത്താവും മരിച്ചു

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (18:01 IST)
വയനാട്: ഏഴുമാസം ഗർഭിണിയായ ദർശന (32) അഞ്ചു വയസുള്ള മകൾ ദക്ഷയ്‌ക്കൊപ്പം ജൂലൈ പതിമൂന്നിന് പുഴയിൽ ചാടി മരിച്ചത്. ഇവരുടെ ഭർത്താവ് വെണ്ണിയോട് ആനന്ദഗിരിയിൽ ഓം പ്രകാശ് എന്ന 36 കാരൻ കഴിഞ്ഞ ദിവസം ഒമ്പതു മണിയോടെയാണ് കീടനാശിനി കഴിച്ച ശേഷം പുഴയിൽ ചാടിയത്. തിരച്ചിലിൽ ഇയാളുടെ മൃതദേഹം കണ്ടെടുത്തു.

പാത്തിക്കൽ കടവ് പാലത്തിൽ നിന്നാണ് പുഴയിൽ ചാടിയത്. ദര്ശനയെ പുഴയിൽ നിന്ന് നാട്ടുകാർ കണ്ടെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർന്നുള്ള ചികിത്സയിൽ അവർ മരിച്ചു. മകളുടെ മൃതദേഹം കിട്ടിയത് മൂന്നു ദിവസം കഴിഞ്ഞായിരുന്നു.

ഭാര്യ മരിച്ചതിനെ തുടർന്ന് പ്രകാശ്, ഇയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ ഗാർഹിക പീഡനത്തിനു കേസെടുത്തിരുന്നു. തുടർന്ന് ഓം പ്രകാശ്, പിതാവ് ഋഷഭരാജ് എന്നിവരെ മൂന്നു മാസത്തോളം റിമാന്ഡിലാക്കിയിരുന്നു. ബാങ്ക് ജീവനക്കാരനായിരുന്ന ഓം പ്രകാശ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :