കൊല്ലം കുണ്ടറയിൽ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കൃതിയെന്ന യുവതി മരിക്കും മുൻപേ എഴുതിയ കത്ത് പുറത്ത്. ഭർത്താവ് തന്നെ കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകുന്ന കത്താണ് കൃതി എഴുതിയത്. താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും കത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ആയിരുന്നു കൃതിയുടെയും വൈശാഖിന്റേയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിൽ മൂന്ന് വയസുള്ള ഒരു മകളുണ്ട്. ഈ ബന്ധം വേർപ്പെടുത്തിയ ശേഷമാണ്...