തുമ്പി ഏബ്രഹാം|
Last Modified ബുധന്‍, 13 നവംബര്‍ 2019 (11:15 IST)
തനിക്ക് കടുത്ത മാനസിക സമര്‍ദ്ദമുണ്ടെന്നും ഡോക്ടറെ കാണണെമന്നും ആവശ്യപ്പെട്ട് ജോളി ആവശ്യം. കടുത്ത മാനസിക സമ്മര്‍ദം. ഉറങ്ങാനാകുന്നില്ല. ഓര്‍മക്കുറവും വല്ലാതെയുണ്ട്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോളി മനോരോഗ വിദഗ്ദ്ധനെ കാണമെന്ന് ആവശ്യപ്പെട്ടത്. അന്വേഷണ സംഘത്തോടും ജയില്‍ അധികൃതരോടും പലതവണ ആവശ്യമറിയിച്ചു. എന്നാല്‍, കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ ശ്രമമെന്ന് സംശയിക്കുന്നതിനാല്‍ ജോളിയുടെ ആവശ്യം അംഗീകരിക്കില്ല എന്ന നിലപാടിലാണ് പൊലീസ്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലും പലതവണ അന്വേഷണസംഘത്തോട് ആവശ്യമറിയിച്ചു. ഉദ്യോഗസ്ഥര്‍ കാര്യമായെടുത്തില്ല. നാലാമത്തെ കേസില്‍ കസ്റ്റഡി കഴിഞ്ഞ് കഴിഞ്ഞദിവസം ജയിലില്‍ മടങ്ങിയെത്തുമ്പോൾ ജോളി വീണ്ടും ആവശ്യമറിയിച്ചു. ജയിലില്‍ പതിവായെത്തുന്ന ഡോക്ടറെയോ കൗണ്‍സിലറയോ കണ്ടാല്‍ തീരുന്ന പ്രശ്നങ്ങളല്ല തനിക്കുള്ളതെന്നാണ് ജോളിയുടെ വാദം.
കേസില്‍ കുരുക്ക് ഉറപ്പായി എന്ന് മനസ്സിലായപ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്. ഇവരെ കാണാനെത്തുന്ന അഭിഭാഷകന്റെ ഉപദേശമാകാം ഈ ആവശ്യമെന്നും അവര്‍ സംശയിക്കുന്നു.