1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Husband killed Wife in Kollam

ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മുങ്ങി; ഒടുവിൽ കീഴടങ്ങി

കൊലപാതകം
ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം മുങ്ങിയ പ്രതി ഒടുവിൽ കീഴടങ്ങി. ചരുവിളപുത്തന്‍വീട്ടില്‍ മോഹനന്റെ മകള്‍ കൃതിയെ ഭർത്താവ് വൈശാഖ് കഴിഞ്ഞ ദിവസം കൊലപ്പെടുത്തുകയായിരുന്നു. കൃതിയെ ശ്വാസം‌മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വൈശാഖ് പൊലീസിനു മൊഴി നൽകി. 
 
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇന്നലെ വൈകും‌നേരം പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാമെന്ന് പറഞ്ഞ് ഭാര്യാവീട്ടിലെത്തിയതായിരുന്നു വൈശാഖ്. ആറുമണിക്ക് കൃതിയുടെ റൂമിൽ കയറി വാതിലടച്ച വൈശാഖ് 9 മണിയായിട്ടും തുറക്കാഞ്ഞതോടെ കൃതിയുടെ അമ്മ വാതിലിൽ തട്ടി വിളിക്കുകയായിരുന്നു.
 
കുറച്ച് കഴിഞ്ഞശേഷമാണ് വൈശാഖ് കതക് തുറന്നത്. അപ്പോൾ കൃതി കട്ടിലിൽ കമഴ്ന്ന് കിടക്കുകയായിരുന്നു. ഭാര്യ കുഴഞ്ഞു വീണതാണ്, ആശുപത്രിയിൽ കൊണ്ടുപോകണമെന്നാണ് വൈശാഖ് അമ്മയോട് പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറെടുത്ത വൈശാഖ് വണ്ടിയുമായി കടന്നു കളയുകയായിരുന്നു. കൃതിക്ക് ആദ്യ വിവാഹത്തിൽ 3 വയസുള്ള മകളുണ്ട്.
അടുത്ത ലേഖനം
കടുത്ത മാനസിക സമര്‍ദ്ദവും, ഓർമ്മക്കുറവും ഉണ്ട്, ഡോക്ടറെ കാണണമെന്ന് ജോളി; പുതിയ തന്ത്രമെന്ന് പൊലീസ്