അനുബന്ധ വാര്‍ത്തകള്‍
- കമൽഹാസനെ കാത്തിരിക്കുന്നത് ശിവജി ഗണേശന്റെ അവസ്ഥ, രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി
- കശ്മീരിൽ പിഡിപിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയ ബിജെപിക്ക് സേനയെ വിമർശിക്കാൻ ആവകാശമില്ല, മഹാരാഷ്ട്രയിൽ ചർച്ചകൾ സജീവം
- ജനനസംഖ്യ ആറാണോ ? എങ്കിൽ നിങ്ങളുടെ ഈ കഴിവിൽ ആരും കീഴടങ്ങും
- ബലാത്സംഗ ഇരയായ പതിനഞ്ചുകാരിയോട് കുഞ്ഞിനെ വിൽക്കാൻ പഞ്ചായത്തിന്റെ ഉത്തരവ്, അന്വേഷണം ആരംഭിച്ച് പൊലീസ്
- ആധാർ നമ്പർ തെറ്റാതെ എഴുതിക്കോളു, തെറ്റിച്ചു നൽകിയാൽ 10,000 രൂപ പിഴ !
ജന്മദിനം ആഘോഷിക്കാൻ 33കാരിയായ കാമുകിക്കൊപ്പം മുറിയെടുത്തു, മദ്യപാനത്തിനിടെ കാമുകിയെ കൊലപ്പെടുത്തി 21കാരൻ
ജന്മദിന ആഘോഷത്തിലെ മദ്യപാനം നയിച്ചത് കൊലപാതകത്തിലേക്ക്. കാമുകന്റെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് 33കാരിയായ യുവതി ഹോട്ടലിൽ മുറിയെടുത്തത്. തുടർന്ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. മദ്യപാനിത്തിനിടെ ഇരുവരും തമ്മിലുണ്ടായ നിസാര തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. ഈസ്റ്റ് ഡെൽഹിയിലെ ഒരു ഓയോ ഹോട്ടലിലാണ് സംഭവം ഉണ്ടായത്.
മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ കുപിതനായ 21കാരൻ യുവതിയുടെ കഴുത്തിൽ ശക്തമായി അടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അടിയുടെ ആഘാതത്തിൽ യുവതിക്ക് മരണം സംഭവിക്കുകയായിരുന്നു, സംഭവ ശേഷം ഹോട്ടലിൽനിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി.
മുറിയിൽ ബോധരഹിതയായി കിടക്കുകയായിരുന്ന യുവതിയെ കണ്ട് ഹോട്ടൽ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മനപ്പൂർവമല്ല എന്നും അബദ്ധവശാൽ യുവതിയെ അടിച്ചുപോയതാണ് എന്നുമാണ് പ്രതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.