1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kodiyeri against congress

ധീരജിന്റെ കൊലപാതകം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് കോടിയേരി

Kodiyeri
ഇടുക്കി പൈനാവില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ  വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജിനെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ കുത്തികൊലപ്പെടുത്തിയതില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശക്തമായി പ്രതിഷേധിച്ചു. ക്രൂരവും പൈശാചികവുമായ കൊലയാണ് നടന്നത്. പുറത്തുനിന്നുള്ളവരടക്കം ഇതില്‍ പങ്കാളികളാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയി വന്നശേഷം കോണ്‍ഗ്രസ് അണികളെ അക്രമത്തിലേക്ക് തള്ളിവിടുകയാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും കോടിയേരി പറഞ്ഞു
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കസഖ്‌സ്ഥാനിൽ കലാപം: മരണം 164 ആയി, 6000 പേർ കസ്റ്റഡിയിൽ