1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SFI Worker killed by Youth Congress Worker

ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്ന് ആരോപണം

SIF
ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കണ്ണൂര്‍ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവര്‍ത്തകനു കൂടി കുത്തേറ്റിട്ടുണ്ട്. 
 
കോളേജ് തിരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ആയിരുന്നു ആക്രമണം. കുത്തേറ്റ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
 
ഇന്ന് ഉച്ചയോടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഇതിനിടെയാണ് രണ്ടുപേര്‍ക്ക് കുത്തേറ്റത്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വീട്ടുജോലിക്കെത്തി 22 പവനുമായി മുങ്ങിയ സ്ത്രീ പിടിയിൽ