സ്ത്രീകള്‍ക്ക് സൗദിയില്‍ വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചത് നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം; ഗതാഗത മേഖലകളിലെ നിരവധി തൊഴിലുകളും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 10 ജനുവരി 2022 (12:53 IST)
സ്ത്രീകള്‍ക്ക് സൗദിയില്‍ വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചത് നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ്. 2017 സെപ്റ്റംബറിലാണ് സൗദി രാജാവ് സ്ത്രീകള്‍ക്കും വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയത്. ഇത് 2019 ജൂണ്‍ 24 ന് പ്രാബല്യത്തില്‍ വന്നു. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് അനുമതി. ഈ നടപടിക്കുപിന്നാലെ ഗതാഗത മേഖലകളിലെ നിരവധി തൊഴിലുകളും സ്ത്രീകള്‍ക്ക് ലഭിച്ചു തടങ്ങി. ഇതിലൂടെ യൂബര്‍, കരീം എന്നിവയിലെ ഡ്രൈവര്‍മാരും സ്ത്രീകളായി. ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്ത്രീകള്‍ക്ക് തീവണ്ടി ഓടിക്കാനുള്ള അനുമതിയും ലഭിച്ചത്.

ഇപ്പോള്‍ സൗദി അറേബ്യയില്‍ വനിതകള്‍ക്കും ടാക്‌സി ഡ്രൈവറാകാന്‍ അനുമതിയായി ലഭിച്ചിരിക്കുകയാണ്. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :