മകരവിളക്കിന് മുന്നോടിയായുള്ള ശബരിമലയിലെ ശുദ്ധി ക്രിയകള്‍ 12 നും 13 നുമായി നടക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 10 ജനുവരി 2022 (19:37 IST)
മകരവിളക്കിന് മുന്നോടിയായുള്ള ക്ഷേത്രത്തിലെ ശുദ്ധി ക്രിയകള്‍ 12 നും 13 നുമായി നടക്കും. 12 ന് വൈകുന്നേരം പ്രാസാദ ശുദ്ധി ക്രിയ ആണ് നടക്കുക. 13ന് ഉഷപൂജയ്ക്ക് ശേഷം ബിംബ ശുദ്ധി ക്രിയയും നടക്കും.

ജനുവരി 14 ന് ആണ് പ്രസിദ്ധമായ മകരവിളക്ക്. അന്നേ ദിവസം ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദര്‍ശിക്കുന്നതിനായി സുരക്ഷിതമായ കേന്ദ്രങ്ങള്‍ ശബരിമല സന്നിധാനത്തും പരിസരത്തും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പോലീസിന്റെ പ്രത്യേക സുരക്ഷാ സംവിധാനമുണ്ടാകും.

14 ന് ഉച്ചയ്ക്ക് 2.29 ന് ആണ് മകര സംക്രമ പൂജ. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് പ്രതിനിധി കൊണ്ടുവരുന്ന നെയ്‌തേങ്ങകള്‍ ശ്രീകോവിലിനുള്ളില്‍ വച്ച് ഉടച്ച ശേഷം , തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നെയ്യ് അയ്യപ്പസ്വാമിക്ക്
അഭിഷേകം ചെയ്തു നടത്തുന്ന പൂജയാണ് മകരസംക്രമപൂജ. ഉച്ചപൂജയ്ക്കു ശേഷമാണ് മകരസംക്രമപൂജ. മകരസംക്രമ പൂജയ്ക്ക് ശേഷം 3 മണിയോടെ അടയ്ക്കുന്ന അയ്യപ്പ ക്ഷേത്ര തിരുനട വൈകിട്ട് അഞ്ചു മണിക്ക് തുറക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :