അനുബന്ധ വാര്‍ത്തകള്‍
- പാറപ്പുറത്ത് കുടുങ്ങിയ 200 പേരെ നാവികസേന രക്ഷിച്ചു; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്, റെഡ് അലേർട്ട് തുടരുന്നു
- മഴക്കെടുതിയിൽ കേരളം; മരണം 11 ആയി, മുഴുവന്‍ ജില്ലകളിലും റെഡ് അലേര്‍ട്ട്
- പ്രളയ ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്
- നേരിടാം ഒറ്റക്കെട്ടായ്, എല്ലാം മറന്ന് പ്രവർത്തിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി
- സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലേർട്ട്; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടി, കടുംപിടുത്തം വിടാതെ തമിഴ്നാട് സർക്കാർ
പെയ്‌തൊഴിയാതെ മഴ; മുട്ടം യാർഡ് വെള്ളത്തിൽ മുങ്ങി, മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു, ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
പെയ്‌തൊഴിയാതെ മഴ; മുട്ടം യാർഡ് വെള്ളത്തിൽ മുങ്ങി, മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു, ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. പെരിയാർ കരകവിഞ്ഞതോടെ കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡ് വെള്ളത്തില്‍ മുങ്ങിയതോടെയാണ് സർവീസ് നിർത്തിവെച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ വെള്ളം എത്തിയെങ്കിലും ഇന്ന് പുലർച്ചെ അഞ്ചോടെയാണ് മുട്ടം യാർഡ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയത്.
കൊച്ചി മെട്രോയുടെ കമ്പനിപ്പടിയിലെ സ്‌റ്റേഷനിലും വെള്ളം കയറിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നിടം വരെ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവയ്ക്കും ചാലക്കുടിക്കുമിടിയിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം, കളമശേരി മെട്രോ സ്‌റ്റേഷന് സമീപം ദേശീയ പാതയിൽ വെള്ളം കയറിയതോടെ എറണാകുളം - ആലുവ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പെരിയാർ കരകവിഞ്ഞിരുന്നെങ്കിലും ദേശീയപാതയിലോട്ട് വെള്ളം എത്തിയിരുന്നില്ല. കൈത്തോടുകൾ വഴിയെത്തിയ വെള്ളമാണ് ദേശീയപാതയിലേക്ക് എത്തിയത്.