അനുബന്ധ വാര്‍ത്തകള്‍
- സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നൽകിയ 10 സുപ്രധാന വിവരങ്ങൾ
- 50 കോടി ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, അഞ്ച് ലക്ഷം കവറേജ്; തന്റെ അവസാന സ്വാതന്ത്ര്യദിന സന്ദേശത്തിൽ കിടിലൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി
- രാജ്യത്തെ പട്ടിണിയിൽ നിന്നും മുക്തമാക്കും; പ്രധാനമന്ത്രി ചെങ്കോട്ടയിൽ
- ബഹിരാകാശത്തേക്ക് 2022ൽ ആളെ അയയ്ക്കും, പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പം; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി
- ഇമ്രാന്റെ സത്യപ്രതിജ്ഞയ്ക്ക് പാകിസ്ഥാനിലെക്ക് പറക്കാനൊരുങ്ങി മൂന്ന് ക്രിക്കറ്റ് താരങ്ങള്‍
എ ബി വാജ്പേയി അത്യാസന്ന നിലയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു
എ ബി വാജ്പേയി അത്യാസന്ന നിലയിൽ; പ്രധാനമന്ത്രി സന്ദർശിച്ചു
മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ എ ബി വാജ്പേയിയുടെ ആരോഗ്യ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പത്രക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു.
ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ജീവന് നിലനിര്‍ത്തുന്നതെന്നും എയിംസ് പത്രക്കുറിപ്പില്‍ അറിയിച്ചു. ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിഞ്ഞ ഒമ്പതാഴ്ചയായി വാജ്പേയി ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വാജ്പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 7.15ന് ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. മോദിക്ക് ശേഷം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, റയിൽവേ മന്ത്രി പിയൂഷ് ഗോയൽ, ബിജെപി എംപി മീനാക്ഷി ലേഖി എന്നിവരും വാജ്പേയിയെ സന്ദർശിച്ചു.