മഴക്കെടുതിയിൽ കേരളം; മരണം 11 ആയി, മുഴുവന്‍ ജില്ലകളിലും റെഡ് അലേര്‍ട്ട്

മഴക്കെടുതിയിൽ കേരളം; മരണം 11 ആയി, മുഴുവന്‍ ജില്ലകളിലും റെഡ് അലേര്‍ട്ട്

Rijisha M.| Last Modified ബുധന്‍, 15 ഓഗസ്റ്റ് 2018 (16:18 IST)
സംസ്ഥാനത്ത് തുടരുന്നു. മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം പതിനാല് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഒഴുക്കിലും പെട്ട് ഇന്ന് 11 പേര്‍ മരിച്ചു. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ സംസ്ഥാനത്തെ 39 ഡാമുകളില്‍ 35 അണക്കെട്ടുകളും ഇതിനോടകം തുറന്നു. ദുരന്ത നിവാരണത്തിന്
സംസ്ഥാനം കൂടുതല്‍ സൈന്യത്തിന്റെ സഹായം തേടി.

അതേസമയം, ശനിയാഴ്ച വരെ ശക്തമായ മഴയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദം അതിശക്ത ന്യൂനമര്‍ദമായി മാറിയതാണ് ഇപ്പോഴത്തെ കനത്തമഴയ്ക്ക് കാരണം. കനത്ത മഴയില്‍ ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി ആറ് പേർ മരിച്ചു.

ചരിത്രത്തിലാദ്യമായാണ് 33 ഡാമുകൾ ഒരേസമയം തുറക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പതിനാല് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായതോടെ ഡാമുകൾ തുറന്നുതന്നെയിരിക്കുന്ന സാഹചര്യത്തിൽ പല മേഖലകളിലും സ്ഥിതി കൂടുതൽ സങ്കീർണ്ണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :