അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് ക്വാറിയില്‍ നിന്ന് ലോഡുമായി പോയ ടിപ്പറിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു
- പുതുപൊന്നാനിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്ക്
- പിതാവ് ഓടിച്ച കാർ കയറി നാലുവയസുകാരൻ മരിച്ചു
- അര്‍ബുദ രോഗികള്‍ക്ക് മുടി ദാനം ചെയ്യാന്‍ അന്‍സി ആഗ്രഹിച്ചിരുന്നു; വീട്ടിലെ ചുമരില്‍ മകള്‍ കുറിച്ചിട്ടത് വായിച്ച് കബീര്‍
- അന്‍സി കബീറിനും അഞ്ജന ഷാജിക്കും ശീതള പാനീയത്തില്‍ ലഹരി നല്‍കിയതായി രഹസ്യസന്ദേശം
മെട്രോ പലത്തിന് കീഴില്‍ വാഹനാപകടം; യുവതി മരിച്ചു, കാറിലുണ്ടായിരുന്ന യുവാവ് ഓടിപ്പോയി, ദുരൂഹത
കൊച്ചി കളമശ്ശേരിയില്‍ മെട്രോ പാലത്തിനു കീഴിലുള്ള വിളക്ക് കാലില്‍ കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിനു ശേഷം കാണാതായതാണ് പൊലീസിനെ സംശയത്തിലാക്കുന്നത്. അപകടത്തില്‍ എടത്തല സ്വദേശി സുഹാനയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സല്മാന് പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെങ്കിലും ഇയാളെ കുറിച്ച് വിവരമൊന്നും ഇല്ലാത്തതാണ് ദുരൂഹത ഉയര്‍ത്തുന്നത്. അപകടം ഉണ്ടായതിനു പിന്നാലെ ഇയാള്‍ കാറില്‍ നിന്ന് ഇറങ്ങി ഓടിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. എറണാകുളത്തുനിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്റെ മൊഴി. തനിക്ക് ഇയാളെ പരിചയമില്ലെന്ന് സല്മാന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കാണാതായ യുവാവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.