അനുബന്ധ വാര്‍ത്തകള്‍
- വെല്‍ക്കം മോദി: ഇസ്രായേലിന്റെ ജറുസലേം പോസ്റ്റിന്റെ മുന്‍ പേജില്‍ നിറഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി
- തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും - വി വി രാജേഷ്
- ഇന്ത്യയെ ഒരിക്കലും വിശ്വസിക്കാനാവില്ല, ഏത് നിമിഷവും പൂർണമായ യുദ്ധമുണ്ടാകാം, രാജ്യം ജാഗ്രതയിലാണെന്ന് പാക് പ്രതിരോധ മന്ത്രി
- അസാധാരണമായ വ്യക്തിത്വം, ജോർജിയ മെലോണിയുടെ ആത്മകഥയ്ക്ക് മോദിയുടെ ആമുഖം
- പൊറുക്കാനാവില്ല, അധികനാൾ ലോകത്തുണ്ടാകരുത്: ഖമനേയിയുടെ അന്ത്യോപചാര ചടങ്ങിൽ ട്രംപിനും നെതന്യാഹുവിനുമെതിരെ ഇറാനിയൻ ജനത
നിങ്ങളുടെ മാനസികനില പരിശോധിക്കണം, പാക് പ്രതിരോധമന്ത്രിക്ക് മറുപടിയുമായി ഇന്ത്യ
സെയ്ഷെല്‍സ് സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത പരിസ്ഥിതി പുരസ്കാരമായ ഗാര്ഡിയന് ഓഫ് ദ ബ്യൂ ഹൊറൈസണ്‍ പുരസ്കാരം നല്‍കിയതിനെ പരിഹസിച്ച പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് മറുപടിയുമായി ഇന്ത്യ. കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവ് ഖ്വാജ ആസിഫിനില്ലെന്നും മറ്റൊരു ജോലിയുമില്ലാത്തതിനാലാണ് ഇങ്ങനെ അസംബന്ധങ്ങള്‍ വിളിച്ചുപറയുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ബഹുമതി കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നായിരുന്നു ഖ്വാജ ആസിഫിന്റെ പരിഹാസം.ആസിഫിന്റെ മാനസികനില തകരാറിലാണെന്നും ഇത്തരം ഒരാളെ പ്രതിരോധമന്ത്രിയാക്കിയത് പാകിസ്ഥാന്റെ അവസ്ഥയെയാണ് വെളിപ്പെടുത്തുന്നതെന്നും വ്യക്തമായ ധാരണയില്ലാത്ത വിഷയങ്ങളില്‍ അസംബന്ധങ്ങള്‍ പറഞ്ഞ് സമയം തള്ളിനീക്കുകയാണ് ഖ്വാജ ആസിഫ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.
പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിലെ മികച്ച നേതൃത്വം പരിഗണിച്ചാണ് പ്രധാനമന്ത്രിക്ക് സെയ്ഷെല്‍സിന്റെ പരമോന്നത പരിസ്ഥിതി പുരസ്കാരം സമ്മാനിച്ചത്.