പിതാവ് ഓടിച്ച കാർ കയറി നാലുവയസുകാരൻ മരിച്ചു

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 25 നവം‌ബര്‍ 2021 (19:45 IST)
ഹൈദരാബാദ്: പിതാവ് ഓടിച്ച കാർ കയറി നാലു വയസുകാരൻ മരിച്ചു. ഹൈദരാബാദിലെ എൽ.ബി.നഗറിലെ മൻസൂറാബാദിലെ താമസ സമുച്ചയത്തിന് പുറത്തു കളിക്കുന്നതിനിടെയാണ് പിതാവിന്റെ കാർ അബദ്ധത്തിൽ ദേഹത്ത് കയറി താത്വിക് എന്ന ബാലൻ മരിച്ചത്.

പാർപ്പിട സമുച്ചയത്തിലെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന പിതാവ് ലക്ഷ്മനായിരുന്നു ഈ വാഹനം ഓടിച്ചത്. കളിക്കുന്നതിനിടെ കുട്ടി കാറിന്റെ പിന്നിലേക്ക് ഒട്ടിയിരുന്നു. എന്നാൽ കാർ മുന്നോട്ടെടുത്തതും കുട്ടി തിരികെ ഓടി മുന്നോട്ടു വന്നതും കാർ തട്ടി കുട്ടി വണ്ടിക്ക് അടിയിലേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :