1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ansi Kabeer Accident Kochi

അര്‍ബുദ രോഗികള്‍ക്ക് മുടി ദാനം ചെയ്യാന്‍ അന്‍സി ആഗ്രഹിച്ചിരുന്നു; വീട്ടിലെ ചുമരില്‍ മകള്‍ കുറിച്ചിട്ടത് വായിച്ച് കബീര്‍

Ansi Kabeer
തന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ചെറിയ കുറിപ്പുകളായി അന്‍സി കബീര്‍ തന്റെ മുറിയില്‍ എഴുതിയൊട്ടിച്ചിരുന്നു. അന്‍സിയുടെ മരണശേഷം പിതാവ് കബീര്‍ ആണ് തേങ്ങലോടെ ഇത് ഓര്‍ക്കുന്നത്. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് കബീറിന്റെ ഇപ്പോഴത്തെ ആവശ്യം. ക്യാറ്റ് പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു അന്‍സി. അതു കഴിഞ്ഞ് മിസ് ഇന്ത്യ മത്സരം. കാന്‍സര്‍ സെന്ററില്‍ അര്‍ബുദ രോഗികള്‍ക്ക് മുടി ദാനം ചെയ്യണമെന്ന മോഹവും മകള്‍ക്കുണ്ടായിരുന്നെന്ന് കബീര്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം അന്‍സി തന്റെ കിടപ്പുമുറിയിലെ ചുമരില്‍ എഴുതിയൊട്ടിച്ചിരുന്നു. മകളുടെ മരണത്തിലെ എല്ലാ ദുരൂഹതകളും പുറത്തുവരണമെന്നും സത്യം ജയിക്കണമെന്നും കബീര്‍ കൂട്ടിച്ചേര്‍ത്തു. 
 
അടുത്ത ലേഖനം
ബിനീഷ് കോടിയേരി കുറ്റം ചെയ്‌തെന്ന് വിശ്വസിക്കേണ്ടതില്ല; എന്‍ഫോഴ്‌സ്‌മെന്റിന്റെ രേഖകള്‍ തള്ളി ഹൈക്കോടതി