അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തന്നെ, 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
- Kerala Weather: 'കുടയെടുത്തോ'; മധ്യ കേരളത്തിലും വടക്കോട്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, മത്സ്യബന്ധനത്തിനു വിലക്ക്
- Kerala Weather: ചക്രവാതചുഴി രൂപപ്പെട്ടു, നാളെയോടെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ
- Kerala Weather: വീണ്ടും മഴ, വരുന്നു ന്യൂനമര്‍ദ്ദം; ഇന്ന് യെല്ലോ അലര്‍ട്ട്
- Kerala Weather: ഇടവേള കഴിഞ്ഞു, വീണ്ടും പെയ്യാം; ന്യൂനമര്‍ദ്ദം വരുന്നു, ചൊവ്വാഴ്ച നാലിടത്ത് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്തെ മഴ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍; ഏതൊക്കെ ജില്ലകള്‍ക്ക് മുന്നറിയിപ്പ്?
പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് രാത്രി കൂടുതല്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ട്
Kerala Weather
വടക്ക് പടിഞ്ഞാറന്‍ - മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാ പ്രദേശ് തെക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യത.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 14 - 18 തിയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ആഗസ്റ്റ് 14 മുതല്‍ 16 വരെ 40 മുതല്‍ 50 വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് രാത്രി കൂടുതല്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ള യെല്ലോ അലര്‍ട്ട്.
നാളെ (ഓഗസ്റ്റ് 15) എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ രാത്രി യാത്രകളില്‍ ജാഗ്രത പാലിക്കുക.