അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: ചക്രവാതചുഴി രൂപപ്പെട്ടു, നാളെയോടെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ
- Kerala Weather: വീണ്ടും മഴ, വരുന്നു ന്യൂനമര്‍ദ്ദം; ഇന്ന് യെല്ലോ അലര്‍ട്ട്
- Kerala Weather: ഇടവേള കഴിഞ്ഞു, വീണ്ടും പെയ്യാം; ന്യൂനമര്‍ദ്ദം വരുന്നു, ചൊവ്വാഴ്ച നാലിടത്ത് യെല്ലോ അലര്‍ട്ട്
- Kerala Weather: മഴ കുറഞ്ഞു; യെല്ലോ അലര്‍ട്ട് ആറിടത്ത്
- Kerala Weather: മഴയ്ക്കു ഇടവേള; വെയിലിനു സാധ്യത
Kerala Weather: 'കുടയെടുത്തോ'; മധ്യ കേരളത്തിലും വടക്കോട്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, മത്സ്യബന്ധനത്തിനു വിലക്ക്
സംസ്ഥാനത്ത് പൊതുവെ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും
Kerala Weather: ഇന്ന് മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും മഴയ്ക്കു സാധ്യത. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. സംസ്ഥാനത്ത് പൊതുവെ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും. ഇടവിട്ടുള്ള മഴയ്ക്കും സാധ്യത.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിനു വിലക്ക്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.