അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: മഴ കുറഞ്ഞു; യെല്ലോ അലര്‍ട്ട് ആറിടത്ത്
- Kerala Weather: മഴയ്ക്കു ഇടവേള; വെയിലിനു സാധ്യത
- Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്
- Updated Weather Alert, July 12: യെല്ലോ അലര്‍ട്ട് 11 ജില്ലകളില്‍
- Kerala Weather: ഇന്ന് മഴദിനം; എട്ട് ജില്ലകള്‍ക്കു മുന്നറിയിപ്പ്
Kerala Weather: ഇടവേള കഴിഞ്ഞു, വീണ്ടും പെയ്യാം; ന്യൂനമര്‍ദ്ദം വരുന്നു, ചൊവ്വാഴ്ച നാലിടത്ത് യെല്ലോ അലര്‍ട്ട്
ഇന്ന് എല്ലാ ജില്ലകളിലും പച്ച മുന്നറിയിപ്പ് ആണ്
Kerala Weather: ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്പെടുന്നു. ചൊവ്വാഴ്ച (നാളെ) നാലിടത്ത് യെല്ലോ അലര്‍ട്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.
ഇന്ന് എല്ലാ ജില്ലകളിലും പച്ച മുന്നറിയിപ്പ് ആണ്. പച്ചയാണെങ്കിലും മഴ തീരെ പെയ്യില്ല എന്നല്ല അര്‍ത്ഥം. മറിച്ച് 64 മി.മീ മഴ ലഭിച്ചേക്കാം. സംസ്ഥാനത്ത് മിക്കയിടത്തും പൊതുവെ മൂടികെട്ടിയ അന്തരീക്ഷം തുടരുന്നു.
ബുധനാഴ്ചയോടെ (ഓഗസ്റ്റ് 13) ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദത്തിനു സാധ്യത. ഈ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക.
മണ്‍സൂണ്‍ പാത്തി ഹിമാലയന്‍ താഴ് വരയിലേക്ക് നീങ്ങിയതോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായത്. കേരളത്തില്‍ കഴിഞ്ഞ അഞ്ച് ദിവസമായി പൊതുവെ മഴ കുറവാണ്.