1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Power Cut Time VD Satheesan

'മഴയില്ല, വെയിൽ അല്ലേ'; പവർകട്ട് തുടരുമെന്ന് സർക്കാർ

KSEB , Kerala Power cut, Kerala News, Sunny Joseph, Kerala weather
മഴയില്ലാത്തതുകൊണ്ട് പവർകട്ട് തുടരുകയാണെന്ന് സർക്കാർ. ജനങ്ങൾ ശക്തമായ വിമർശനം ഉയർത്തുമ്പോഴും വൈദ്യുതി നിയന്ത്രണം ഇല്ലാതെ മുന്നോട്ടു പോകാൻ പറ്റില്ലെന്നാണ് സർക്കാർ നിലപാട്. 
 
പവർകട്ട് ഈ മാസം മുഴുവൻ 
 
സെപ്റ്റംബറിൽ മുഴുവൻ നിലവിലെ പോലെ പവർകട്ട് തുടരാൻ സർക്കാരും കെ.എസ്.ഇ.ബിയും തീരുമാനിച്ചു. തുലാവർഷത്തിൽ മഴ കുറഞ്ഞാൽ ഒക്ടോബറിലും വൈദ്യുതി നിയന്ത്രണം വേണ്ടിവരും. സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലെത്തി.
 
ചർച്ചകൾ തുടരുന്നു 
 
ആണവനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സിഎംഡി നേരിട്ട് ഇടപെടുന്നുണ്ട്. കൈമാറ്റ കരാർ അവസാനിച്ചതോടെ പീക്ക് ടൈമിൽ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നതാണ് നിലവിലെ ആശ്വാസമെങ്കിലും അതുകൊണ്ട് മാത്രം നിയന്ത്രണം ഒഴിവാക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. അടുത്ത പതിനഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. പ്രതിസന്ധി പരിഹരിക്കാൻ ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം മുംബൈയിലെത്തി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
അടുത്ത ലേഖനം
24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം; തണുപ്പിക്കാൻ മഴയെത്തും, പക്ഷേ ഈ ജില്ലകൾ വിയർക്കും