1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. No Rain For These Districts

24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം; തണുപ്പിക്കാൻ മഴയെത്തും, പക്ഷേ ഈ ജില്ലകൾ വിയർക്കും

No Rain For These Districts
Kerala Weather

തെക്ക് പടിഞ്ഞാറൻ കാലവർഷം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ കേരളത്തിനു ആശ്വാസമായി മഴയെത്തിയേക്കും. കനത്ത ചൂടാണ് സംസ്ഥാനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് വരുംദിവസങ്ങളിൽ മഴ പ്രവചനം. 
 
വരുന്നു ന്യൂനമർദ്ദം 
 
വടക്കൻ തായ്‌ലൻഡിന് മുകളിലെ ചക്രവാതചുഴി ഇന്ന് രാത്രിയോടെ വടക്കൻ ആൻഡമാൻ കടലിലേക്ക് എത്താൻ സാധ്യത. 24 മണിക്കൂറിനുള്ളിൽ ഈ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. 
 
ന്യൂനമർദ്ദം ക്രമേണ ശക്തിപ്പെടുകയും അതിനുശേഷമുള്ള 3-4 ദിവസങ്ങളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യത.
 
മാറാത്തവാഡയിൽ നിന്നും മാന്നാർ കടലിടുക്കിലേക്കും തമിഴ്‌നാടിനും കർണാടകയ്ക്കും മുകളിലൂടെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.
 
സെപ്റ്റംബർ 21 വരെ മഴ 
 
കേരളത്തിൽ സെപ്റ്റംബർ 21 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 17-20 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സെപ്റ്റംബർ 17 മുതൽ 20 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
 
മഴ മുന്നറിയിപ്പ് 
 
ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ (സെപ്റ്റംബർ 19) കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റു ജില്ലകൾക്ക് ആശ്വാസമായി മഴയെത്തില്ല.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
റഷ്യന്‍ എണ്ണയ്ക്കെതിരായ പുതിയ യുഎസ് തീരുവകള്‍: അമേരിക്കയുമായുള്ള ബന്ധത്തെ ബാധിച്ചേക്കാമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്