അനുബന്ധ വാര്‍ത്തകള്‍
- ബാര്‍ ജീവനക്കാരനെ ആക്രമിച്ച് മാല കവര്ച്ചനടത്തിയതുള്പ്പെടെ നിരവധി കേസുകളിലെ പ്രതി അറസ്റ്റിലായി
- സ്വപ്ന സുരേഷിന് സംരക്ഷണമൊരുക്കുന്നത് ആരെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി
- സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
- സ്വര്‍ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് എഴുതി
- ജമ്മുകശ്മീരില്‍ ബിജെപി നേതാവിനെയും കുടുംബാംഗങ്ങളെയും തീവ്രവാദികള്‍ കൊലപ്പെടുത്തി
ബിജെപി നേതാവ് ഗോപാലകൃഷ്ണനെതിരെ നിയമനടപടിക്ക് കെ സി വേണുഗോപാല്‍ നോട്ടീസയച്ചു
എറണാകുളം: സ്വര്‍ണക്കടത്തു കേസിലെ പ്രതിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാരോപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി നിയമനടപടിക്ക് ഒരുങ്ങുന്നു.
പ്രസ്താവന പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ചു കേസുമായി മുന്‍പോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ എസ് ശ്രീകുമാര്‍ മുഖേനെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് വിഷയത്തില്‍ കോണ്‍ഗ്രസിന് യാതൊരു ആത്മാര്‍ത്ഥതയില്ലെന്നും സ്വപ്‌നയ്ക്ക് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ലഭിച്ചത് വേണുഗോപാല്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രിയായിരിക്കെയാണെന്നാണ് ബി ഗോപാലാകൃഷ്ണന്‍ ആരോപിച്ചത്.