1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local news

ബാര്‍ ജീവനക്കാരനെ ആക്രമിച്ച് മാല കവര്‍ച്ചനടത്തിയതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി അറസ്റ്റിലായി

Kollam
കരുനാഗപ്പള്ളിയില്‍ ബാര്‍ജീവനക്കാരനെ ആക്രമിച്ച് മാല കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. തഴവ കത്തൂരില്‍ അഖില്‍(25) ആണ് അറസ്റ്റിലായത്. അഖില്‍ നിരവധികേസുകളിലെ പ്രതിയാണ്. വണ്ടിപ്പെരിയാറില്‍ കഞ്ചാവ് കടത്തിയ കേസിലും ഓച്ചിറയില്‍ ബാര്‍ മനേജരെ ആക്രമിച്ച കേസിലും കടത്തൂര്‍ ശാസ്താം പൊയ്കയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയേയും മക്കളേയും ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതികൂടുയാണ് ഇയാള്‍
 
മൂന്നുമാസം മുന്‍പാണ് ഒന്‍പതംഗ സംഘം ബാര്‍ജീവനക്കാരനെ ഗുരുതരമായി പരിക്കേല്‍പിച്ച് മാലകവര്‍ച്ച ചെയ്തത്. ഇതില്‍ നാലുപേരെ നേരത്തേ പൊലീസ് അറസ്റ്റുചെയ്തിരുന്നു. അഖിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.
അടുത്ത ലേഖനം
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ