1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bjp leader killed by militants

ജമ്മുകശ്മീരില്‍ ബിജെപി നേതാവിനെയും കുടുംബാംഗങ്ങളെയും തീവ്രവാദികള്‍ കൊലപ്പെടുത്തി

Bjp
ജമ്മുകശ്മീരില്‍ ബിജെപി നേതാവിനെയും കുടുംബാംഗങ്ങളെയും തീവ്രവാദികള്‍ കൊലപ്പെടുത്തി. ബിജെപി നേതാവ് ഷെയ്ഖ് വസിം ബാരിയും സഹോദരന്‍ ഉമര്‍ സുല്‍ത്താനും പിതാവ് ബഷീറുമാണ് കൊല്ലപ്പെട്ടത്. വസിം ബാരിയുടെ കുടുംബത്തിന് എട്ട് അംഗരക്ഷകര്‍ ഉണ്ട്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ഇവരാരും അടുത്തുണ്ടായിരുന്നില്ല. നിലവില്‍ പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. 
 
മുന്‍ ബിജെപി ജില്ലാ പ്രസിഡന്റുകൂടിയായ ബാരിയുടെ കടയില്‍ വച്ചായിരുന്നു തീവ്രവാദികള്‍ വെടി ഉതിര്‍ത്തത്. തീവ്രവാദികളെ ഉടന്‍ പിടിക്കാന്‍ കഴിയുമെന്ന് ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. സംഭവത്തില്‍ ബിജെപി ദേശീയ സെക്രട്ടറി റാം മാധവും മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അനുശോചനം രേഖപ്പെടുത്തി. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കൊടുംകുറ്റവാളി വികാസ് ദുബെ പിടിയിൽ