അനുബന്ധ വാര്‍ത്തകള്‍
- 'കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിസ്മയ പറഞ്ഞിരുന്നു, ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് വീട്ടിലക്ക് വരാനുള്ള ശ്രമത്തിലായിരുന്നു'
- പുന്നപ്രയില്‍ 29കാരി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചു; സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ അഞ്ചാമത്തെ മരണം
- സംസ്ഥാനത്ത് യുവതികളുടെ ആത്മഹത്യാപ്രവാഹം: കൊല്ലത്ത് ബാങ്ക് മാനേജരായ യുവതി തൂങ്ങിമരിച്ചു
- ഗ്ലോബല്‍ പ്രീമിയര്‍ ആകാന്‍ പൃഥ്വിരാജിന്റെ കോള്‍ഡ് കേസ്, ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി റിലീസിന് ഒരുങ്ങുന്നു
- ഓപ്പറേഷന് ജാവ നടി മമിത ബൈജുവിന്റെ ജന്മദിനം, വീഡിയോ
സുരേന്ദ്രന്‍ 25 ലക്ഷം കൈമാറിയത് തുണിസഞ്ചിയില്‍, മുകളില്‍ ചെറുപഴം ഉണ്ടായിരുന്നു: പ്രസീത
പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സി.കെ.ജാനുവിന് നല്‍കിയെന്ന് ജെ.ആര്‍.പി. സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. എത്ര പണം ചോദിച്ചാലും തരാന്‍ ബിജെപി അധ്യക്ഷന്‍ തയ്യാറായിരുന്നുവെന്ന് പ്രസീത പറയുന്നു. ഇക്കാര്യം അന്വേഷണസംഘത്തിന് മൊഴിയായി നല്‍കിയിട്ടുണ്ട്.
കെ.സുരേന്ദ്രനുമായുള്ള പുറത്തുവന്ന പുതിയ ഫോണ്‍ സംഭാഷണങ്ങള്‍ തന്റേത് തന്നെയെന്ന് പ്രസീത സ്ഥിരീകരിച്ചു. ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ തങ്ങള്‍ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ടായിരുന്നു. കെ.സുരേന്ദ്രനുമായുള്ള ഫോണ്‍സംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയതെന്നും പ്രസീത പറഞ്ഞു.
പ്രശാന്ത് പണം കൊണ്ടുവന്നത് ഒരു തുണിസഞ്ചിയിലാണ്. സഞ്ചിയുടെ മുകളില്‍ ചെറുപഴവും മറ്റു ചില സാധനങ്ങളും ഉണ്ടായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണെന്നും സ്ഥാനാര്‍ഥിക്ക് കൊടുക്കാനാണെന്നും പറഞ്ഞു. അതില്‍ നിന്നൊരു പഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ സി.കെ.ജാനു ആ സഞ്ചി വാങ്ങികൊണ്ടുപോയെന്നും അതില്‍ പണമാണെന്നും പ്രസീത പറയുന്നു.