സംസ്ഥാനത്ത് യുവതികളുടെ ആത്മഹത്യാപ്രവാഹം: കൊല്ലത്ത് ബാങ്ക് മാനേജരായ യുവതി തൂങ്ങിമരിച്ചു

ശ്രീനു എസ്| Last Modified ബുധന്‍, 23 ജൂണ്‍ 2021 (09:06 IST)
സംസ്ഥാനത്ത് യുവതികളുടെ ആത്മഹത്യാപ്രവാഹം. കൊല്ലത്ത് ബാങ്ക് മാനേജരായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉമയനല്ലൂര്‍ പേരയം വൃന്ദാവനത്തില്‍ വിഎസ് ഗോപിവിന്റെ ഭാര്യ എസ്എസ് ശ്രീജ(32) ആണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്ബി ഐയില്‍ ഡെപ്യൂട്ടി മാനേജരായിരുന്നു ഇവര്‍.

ശ്രീജയുടെ ഭര്‍ത്താവ് രാത്രി പാല്‍വാങ്ങാന്‍ പുറത്തുപോയ സമയത്തായിരുന്നു ആത്മഹത്യ. അടുക്കളയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :