അനുബന്ധ വാര്‍ത്തകള്‍
- ബ്രോ ഡാഡി എങ്ങനെയുള്ള സിനിമയായിരിക്കും ? മറുപടി നല്കി പൃഥ്വിരാജ്
- 'ഉത്തരം കിട്ടാത്ത ചോദ്യങ്ങളും കണ്ടെത്താത്ത രഹസ്യങ്ങളും'; ത്രില്ലടിപ്പിച്ച് കോള്‍ഡ് കേസ് ട്രെയിലര്‍
- 'കള'യിലെ ആ രംഗങ്ങളിലെ ദൃശ്യഭംഗി കൂട്ടിയത് ഇങ്ങനെ,വി.എഫ്.എക്സ് വര്‍ക്കുകള്‍ കാണാം, വീഡിയോ
- കളക്ടര്‍ സുഭദ്രയായി ലക്ഷ്മി പ്രിയ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍
- ആ രഹസ്യം കണ്ടെത്താന്‍ പൃഥ്വിരാജ്,കോള്‍ഡ് കേസ്, ടീസര്‍ പുറത്തിറങ്ങി
ഗ്ലോബല്‍ പ്രീമിയര്‍ ആകാന്‍ പൃഥ്വിരാജിന്റെ കോള്‍ഡ് കേസ്, ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി റിലീസിന് ഒരുങ്ങുന്നു
പൃഥ്വിരാജിന്റെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രമാണ് കോള്‍ഡ് കേസ്. ജൂണ്‍ 30ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയൊരു സസ്‌പെന്‍സ് ക്രൈം ത്രില്ലറാണ്. ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് പൊലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി ആമസോണ്‍ പ്രൈമിലൂടെ കോള്‍ഡ് കേസ് റിലീസ് ചെയ്യും.
സത്യജിത് എന്ന പൊലീസ്? ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തുമ്പോള്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക മേധാ പത്മജ എന്ന കഥാപാത്രവുമായി അദിതി ബാലനും സിനിമയിലുണ്ട്.തനു ബാലക്ക് സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ തിയറ്ററുകളില്‍ എത്തിക്കാന്‍ പദ്ധതിയിട്ടെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്.