1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Sudhakaran against Rahul Mamkootathil

ചെയ്തത് മഹാതെറ്റാണ്, ഫോണ്‍ വിളിച്ചു ചൂടായി പറഞ്ഞിട്ടുമുണ്ട്; മാങ്കൂട്ടത്തിലിനെ തള്ളി സുധാകരന്‍, യു ടേണ്‍

രാഹുലിനൊപ്പം വേദി പങ്കിടുമെന്നാണ് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നത്. തെളിവുകള്‍ ഉണ്ടാക്കാന്‍ ആര്‍ക്കും പറ്റും

K Sudhakaran, KPCC, K Sudhakaran issue, K Sudhakaran KPCC, K Sudhakaran vs VD Satheesan
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ യു ടേണ്‍ അടിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍. രാഹുല്‍ ചെയ്തത് മഹാതെറ്റാണെന്ന് സുധാകരന്‍ പറഞ്ഞു. രാഹുല്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്ന രീതിയിലാണ് നേരത്തെ സുധാകരന്‍ സംസാരിച്ചിരുന്നത്. രാഹുലിനെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതിനു പിന്നാലെ നിലപാട് മാറ്റുകയാണ് സുധാകരന്‍. 
 
' ഞാന്‍ രാഹുലിനു രാഷ്ട്രീയ അഭയം നല്‍കിയതല്ല. ചെയ്തത് തെറ്റാണ്, മഹാതെറ്റാണ്. അതില്‍ തെറ്റൊന്നും ഇല്ല. ഫോണ്‍ വിളിച്ചു പറയേണ്ട കാര്യങ്ങള്‍ ഞാന്‍ ചൂടായി പറഞ്ഞിട്ടുമുണ്ട്. രാഹുലിനോടുള്ള വ്യക്തിപരമായ താല്‍പര്യം കൊണ്ടല്ല ഞാന്‍ നേരത്തെ അങ്ങനെ പറഞ്ഞത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ ഹനിക്കുന്നതിനു മുന്‍പ് അതിന്റെ പിന്‍ മുന്‍ കാര്യങ്ങള്‍ ഒന്ന് ആലോചിക്കുന്നത് നല്ലത്,' സുധാകരന്‍ പറഞ്ഞു. 
 
രാഹുലിനൊപ്പം വേദി പങ്കിടുമെന്നാണ് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നത്. തെളിവുകള്‍ ഉണ്ടാക്കാന്‍ ആര്‍ക്കും പറ്റും. അതുവിശ്വസിച്ച് രാഷ്ട്രീയപ്രവര്‍ത്തകനെ തളര്‍ത്താനില്ല. തെറ്റ് തിരുത്തിച്ച് കൂടെ നിര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഒരിക്കലും പറയില്ലെന്നും കെ.സുധാകരന്‍ പറഞ്ഞിരുന്നു. 
About Writer
രേണുക വേണു