അനുബന്ധ വാര്ത്തകള്
- അയർലൻഡ് ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിന്മാറി പോൾ സ്റ്റിർലിംഗ്; ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ പുതിയ നായകൻ
- സാം കറൻ ഐപിഎൽ 2026-ൽ നിന്ന് പുറത്ത്; രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി
- പിണറായിക്കും ഭാര്യയ്ക്കും 1.06 കോടിയുടെ നിക്ഷേപം, മുഖ്യമന്ത്രിയുടെ കയ്യിലുള്ളത് 10,000 രൂപ : സ്വത്ത് വിവരങ്ങൾ ഇങ്ങനെ
- ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം
- '2027ൽ സിഐഡി മൂസ 2 വരുന്നു': വമ്പൻ പ്രഖ്യാപനവുമായി ജോണി ആന്റണി
'പിണറായി 3.0 ഉണ്ടാകില്ലെന്നു ഉറപ്പിച്ചു പറയാൻ കഴിയില്ല'; തുടർഭരണം 'പ്രവചിച്ച്' കെ.സുധാകരൻ
പിണറായി 3.0 ഉണ്ടാകില്ലെന്ന് യുഡിഎഫിനു ഉറപ്പുണ്ടല്ലോ എന്ന ചോദ്യത്തിനു യുഡിഎഫിനു ഉറപ്പുണ്ടാകും, എന്നാൽ തനിക്ക് അതില്ലെന്നാണ് സുധാകരൻ മറുപടി പറഞ്ഞത്
K Sudhakaran and Pinarayi Vijayan
കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് പ്രവചിച്ച് കെപിസിസി മുൻ അധ്യക്ഷനും കോൺഗ്രസ് എംപിയുമായ കെ.സുധാകരൻ. 'എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തില്ല' എന്ന് പറയാൻ സാധിക്കില്ലെന്നാണ് സുധാകരൻ പറഞ്ഞത്.
' പിണറായി 3.0 ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല. അങ്ങനെ ഉറപ്പിച്ചു പറയണമെങ്കിൽ നമ്മുടെ കൈയിൽ എന്തെങ്കിലും ഉറപ്പ് വേണം, അങ്ങനെയൊരു ഉറപ്പ് എന്റെ കൈയിൽ ഇല്ല. തുടർഭരണത്തിനുള്ള സാധ്യതകളുണ്ട്,' സുധാകരൻ പറഞ്ഞു.
പിണറായി 3.0 ഉണ്ടാകില്ലെന്ന് യുഡിഎഫിനു ഉറപ്പുണ്ടല്ലോ എന്ന ചോദ്യത്തിനു യുഡിഎഫിനു ഉറപ്പുണ്ടാകും, എന്നാൽ തനിക്ക് അതില്ലെന്നാണ് സുധാകരൻ മറുപടി പറഞ്ഞത്.
സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള പ്രതിഷേധവും അദ്ദേഹം പരസ്യമാക്കി. അർഹതയുണ്ടായിട്ടും സീറ്റ് നിഷേധിച്ചു. അർഹതയ്ക്കു അനുസരിച്ച് സീറ്റ് ലഭിച്ചില്ല. സീറ്റിനു വേണ്ടി രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായി ചർച്ചകൾ നടത്തി നോക്കിയെന്നും സുധാകരൻ സമ്മതിച്ചു.