1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran President masoud Pezeshkian submits resignation letter to Supreme leader over disagreeement with IRGC

ഇറാനിലെ ഭരണം സൈന്യം പിടിച്ചെടുത്തതായി സൂചന, രാജിവെച്ച് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

IRGC, Iran Supreme Leader, Resignation, Iran President
പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ഇറാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണം ഐആര്‍ജിസിയുടെ തീവ്രവിഭാഗം ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഇറാന്റെ  പരിഷ്‌കരണവാദിയായ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ തന്റെ രാജിക്കത്ത് ഇറാന്‍ പരമോന്നത നേതാവിന് സമര്‍പ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ ഇന്റര്‍നാഷണലാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
 
രാജ്യത്തിന്റെ തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്ന പക്രിയയില്‍ പ്രസിഡന്റിന്റെയും തിരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെയും തീരുമാനങ്ങളെ ഐആര്‍ജിസി പാര്‍ശ്വവത്കരിച്ചതായി പെസെഷ്‌കിയാന്‍ കുറ്റപ്പെടുത്തുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വ്വഹിക്കാനും കാര്യക്ഷമമായി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാനും തനിക്ക് സാധിക്കില്ലെന്നാണ് രാജിക്കത്തില്‍ പെസെഷ്‌കിയാന്‍ വ്യക്തമാക്കുന്നത്. അമേരിക്കയുമായി യുദ്ധം അവസാനിപ്പിക്കാനും നയതന്ത്ര ചര്‍ച്ചകളിലൂടെ സമാധാന കരാറിലെത്താനും പെസെഷ്‌കിയാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഐആര്‍ജിസി വിഭാഗമാണ് ഇതിനെ എതിര്‍ത്തതെന്നുമാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സുരക്ഷാ ഏജന്‍സികളില്‍ നിന്ന് സംരക്ഷണം വേണം; പാക് ചാര ഏജന്‍സി തീവ്രവാദികളെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു