1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Annamalai buzz over New political party

ബിജെപിയുമായി ഉടക്കിയോ?, പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങി അണ്ണാമലൈ

ജൂണ്‍ മാസത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും സൂചനകളുണ്ട്.

annamalai
തമിഴ്നാട് തിരെഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്ക് അവസാനമായതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി കെ അണ്ണാമലെ. മുന്‍ തമിഴ്നാട് ബിജെപി അധ്യക്ഷനായിരുന്ന കെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് തമിഴ്നാട്ടില്‍ നിന്നും വരുന്നത്.
 
എക്‌സ് പ്ലാറ്റ്‌ഫോമില്‍ അണ്ണാമലൈയുടെ നിരവധി അനുയായികള്‍ പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം പങ്കുവെയ്ക്കുന്നുണ്ട്. ജൂണ്‍ മാസത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും സൂചനകളുണ്ട്. ഈ അധ്യയന വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ത്രിഭാഷ നയം നടപ്പിലാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തെ അണ്ണാമലൈ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത് പരിപാടിയെക്കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് ചെയ്യാതിരുന്നതും പാര്‍ട്ടിയുമായി അകന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. എഐഎഡിഎംകെയുമായി ബിജെപി സഖ്യമുണ്ടാക്കിയതിലും അണ്ണാമലൈക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
 
 മുന്‍ ഐപിഎല്‍ ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ തന്റെ 37 വയസ്സിലാണ് ബിജെപിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. 2025 വരെ ആ പദവിയില്‍ അണ്ണാമലൈ തുടര്‍ന്നിരുന്നു. 2023ല്‍ അണ്ണാഡിഎംകെ സഖ്യവുമായി പ്രിഞ്ഞ ശേഷം എഐഎഡിഎംകെയെ ശക്തമായി വിമര്‍ശിച്ച നേതാവായിരുന്നു അണ്ണാമലൈ. 2026ലെ തിരെഞ്ഞെടുപ്പില്‍ എഐഡിഎംകെയുമായി സഖ്യം വീണ്ടും രൂപീകരിക്കുന്നതില്‍ അണ്ണാമലൈക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സുപ്രീം കോടതിയേക്കാൾ വലുതാണോ മുഖ്യമന്ത്രി?, നവീൻ ബാബു കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സിപിഎം നേതാക്കൾ