നിങ്ങൾക്ക് മുന്നിലുള്ളത് ആരോഗ്യമന്ത്രി, പ്രതിപക്ഷത്ത് ഇരുന്ന് പറഞ്ഞത് ഈ സീറ്റിന് ബാധകമല്ല
കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കെ മുരളീധരന്റെ പഴയ പ്രസംഗം വീണ്ടും വിവാദമായി മാറിയിരുന്നു.
എരണം കെട്ടവന്‍ ഭരിച്ചാല്‍ നാട് മുടിയുമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കെ മുരളീധരന്റെ പഴയ പ്രസംഗം വീണ്ടും വിവാദമായി മാറിയിരുന്നു. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ബാധകമല്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. നിപ്പ പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുള്ളതായി മുരളീധരന്‍ വ്യക്തമാക്കി.
നിങ്ങളുടെ മുന്നിലിരിക്കുന്നത് ആരോഗ്യമന്ത്രിയാണെന്നും കെ മുരലീധരന്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറഞ്ഞത് താന്‍ ഇപ്പോള്‍ ഇരിക്കുന്ന സീറ്റിന് ബാധകമല്ലെന്നും മുരളീധരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോഴായിരുന്നു കെ മുരളീധരന്റെ പ്രസംഗം. മുന്‍പ് ഒരിക്കലും കേട്ടിട്ടില്ലാത്ത നിപ്പ പോലുള്ള രോഗങ്ങള്‍ കേരളത്തില്‍ വരുന്നത് ഭരിക്കുന്നവര്‍ ശരിയല്ലാത്ത കൊണ്ടാണെന്നായിരുന്നു അന്ന് മുരളീധരന്‍ പറഞ്ഞത്.
നിപ്പ പരത്തുന്നത് വവ്വാലുകളാണെന്ന് പറയുന്നു. കെ മുരളീധരന്‍, എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഭരിച്ചിരുന്ന കാലത്തൊന്നും നാട്ടില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നില്ലെ, അന്നൊന്നും നിപ്പ ഉണ്ടാവാതിരുന്നത് ഭരണാധികാരികള്‍ മികച്ചവരായത് കൊണ്ടാണെന്നും മുരലീധരന്‍ പറഞ്ഞിരുന്നു.ALSO READ: നിപ്പ രോഗി പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം