നിപ്പ രോഗി പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം
നിപ്പ രോഗി പ്രത്യേക ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫറോക്ക് സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രി 12 മണിയോടെ രോഗിയെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
വാര്‍ഡിന്റെ പരിസരത്ത് ബാരിക്കേടുകള്‍ സ്ഥാപിച്ചു. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയായിരുന്ന 43 കാരന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.