1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Muraleedharan will grant health and devaswom in VD Satheesan Cabinet

വൈദ്യുതി പറ്റിയില്ല, അവസാനം ആരോഗ്യത്തിൽ തീർപ്പായി, കെ മുരളീധരന് ആരോഗ്യവും ദേവസ്വവും

നേരത്തെ നിശ്ചയിച്ച വൈദ്യുതി വകുപ്പിന് പകരം മുരളീധരന്‍ ആവശ്യപ്പെട്ട ആരോഗ്യവകുപ്പും ഒപ്പം ദേവസ്വവും നല്‍കിയാണ് കോണ്‍ഗ്രസ് പ്രശ്‌നം പരിഹരിച്ചത്.

Team VD Satheesan, K Muraleedharan, Health Minister, Kerala Politics,Kerala News
വകുപ്പ് വിഭജനത്തില്‍ ഇടഞ്ഞ കെ മുരളീധരന് വഴങ്ങി കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ നിശ്ചയിച്ച വൈദ്യുതി വകുപ്പിന് പകരം മുരളീധരന്‍ ആവശ്യപ്പെട്ട ആരോഗ്യവകുപ്പും ഒപ്പം ദേവസ്വവും നല്‍കിയാണ് കോണ്‍ഗ്രസ് പ്രശ്‌നം പരിഹരിച്ചത്. വൈദ്യുതി വകുപ്പാണ് നല്‍കുന്നതെങ്കില്‍ സത്യപ്രതിജ്ഞയ്ക്കില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്. സതീശന്‍ മന്ത്രിസഭയിലെ വകുപ്പുകളെല്ലാം കെ സി വേണുഗോപാല്‍ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടമായത്. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ എതിര്‍പ്പ് അറിയിച്ചതോടെയാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്.
 
 വകുപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇക്കാര്യങ്ങളില്‍ ധാരണയിലെത്തിയിട്ടുണ്ട്.
 
 വി ഡി സതീശന്‍- മുഖ്യമന്ത്രി, ധനകാര്യം, തുറമുഖം
 
രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലന്‍സ്
 
 സണ്ണി ജോസഫ് - റവന്യൂ
 
 പി സി വിഷ്ണുനാഥ് - ടൂറിസം, സാംസ്‌കാരികം
 
 ടി സിദ്ദിഖ് - വനം
 
 ബിന്ദു കൃഷ്ണ - വനിത ശിശുക്ഷേമം
 
 എം ലിജു - എക്‌സൈസ്, സഹകരണം
 
ഒ ജെ ജനീഷ്- യുവജനക്ഷേമം
 
 കെ എ തുടലി - പിന്നോക്കവിഭാഗം
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
21 അംഗ മന്ത്രിസഭ, ടീം വിഡിഎസ് ഇന്ന് രാവിലെ 10ന് സത്യപ്രതിജ്ഞയേൽക്കും